Friday 31 December 2010

വഴികാട്ടി...


പ്രായം ചെന്ന ഇലഞ്ഞിയും ആലും വേരൂന്നിയ തറകളില്‍ ഒരുകാലത്ത് ഐശ്വര്യത്തിനും വെളിച്ചത്തിനും വേണ്ടി നാടിയിരുന്ന കല്‍വിളക്ക്‌,...
കേരളത്തിന്റെ ഗ്രാമങ്ങളിലെ മറയുന്ന ഒരു വെളിച്ചം...

go green...



there papa comes....



രാജാ രവിവര്‍മയുടെ ഒരു ചിത്രത്തിന്റെ  ആവിഷ്കാരം പൂക്കള്‍ കൊണ്ട്...

സമൃദ്ധി

ചാമരം വീശി നില്‍പ്പൂ ...

വിശുദ്ധി യുടെ അമ്പലക്കുളങ്ങള്‍

നിന്റെ പാദങ്ങള്‍ അശുദ്ധമാണോ ഇവിടെ കഴുകുക...
നിന്റെ മനസ് അസ്വസ്തമാണോ അവിടെ ചെന്ന് പറയുക..

പ്രതീക്ഷകളുടെ അമ്മ


പണി കഴിഞ്ഞമ്മ വരും
ചോറുവക്കും...കറികളും..
വിളക്കിന്‍ വെട്ടത്ത് വിശപ്പ്‌ തീരും ..
വിളക്കണച്ചു ഞങ്ങള്‍ ഉറങ്ങും...

അഭ്യുതയകാംഷി






ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ  കൊടി മരത്തിന്റെ മുന്‍പിലെ വലിയ തറയിലെ നന്ദി !!! ഈ തറയ്ക്കു ഒരു പ്രത്യേകത ഉണ്ട് , പന്തിരുകുലത്തിലെ ഒരുവനായ പെരുന്തച്ചന്റെ സ്വന്തം കണക്കിലുള്ള ശ്രിഷ്ടിയാണിത്‌ . കുക്കുട അന്ടാക്രിതി (കുക്കുടം =കോഴി , അണ്ഡം = മുട്ട ),  കോഴി മുട്ടയുടെ ആകൃതി  ആണ് ആ തറയ്ക്കു... എങ്ങെനെയോ ആ തറയ്ക് മേലെ ഉണ്ടായിരുന്ന അമ്പലം എരിഞ്ഞു പൊയ് എന്ന് പറയപ്പെടുന്നു .. പെരുംതച്ചന്‍ പിണങ്ങി പോക്കിന്റെ ആളാരുന്നല്ലോ..അതുകൊണ്ട് ബാക്കി പണിയാന്‍ എത്തിയില്ല... ഇന്നെക്കിതുവരെ ഒരു ആശാരിക്കും അതിനു മേലെക്കുള്ള പ ണിതീര്കാനുള്ള കണക്കു മനസിലായിട്ടില്ല...ഇന്നും അത് പണിതീരാതെ കിടക്കുന്നു...ഒരു സ്മാരകം പോലെ...ഒരു കണക്കിന്റെ , പകരം വക്കാനാവാത്ത അറിവിന്റെ സ്മാരകം..

നന്ദി എന്നത് Lord Shiva യുടെ   പ്രിയന്‍  ആയതുകാരണം.. എന്ത് നടക്കണം എങ്കിലും നന്ദിയുടെ ചെവിയില്‍ പറഞ്ഞാല്‍ മതിയെന്നും..നന്ദി അത് വേണ്ടപോലെ  communicate ചെയ്യും എന്നും ഒരു വിശ്വാസം കൂടി ഉണ്ട്...


ഓര്‍ക്കുക വല്ലപ്പോഴും


കാലത്തെ ഉണര്‍ന്നു  മുഴുക്കെ തുറക്കാത്ത കണ്ണും മടികൊണ്ട്  കൂനികൂടിയ ശരീരവുമായി ..കിഴക്കേ മുറ്റത്തെക്കുള്ള വാതില്‍ പടിയില്‍ ഇരികുമ്പോള്‍..വക്ക് വളഞ്ഞ സ്റ്റീല്‍ ഗ്ലാസ്സില്‍ അമ്മ കൊണ്ടുതന്നിരുന്ന ചൂടുള്ള കട്ടന്‍ കാപ്പി ഓര്‍മ്മയുണ്ടോ??

നിശ്ചലം ശാന്തം

ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് ....ആരും  ഉണര്‍ന്നിട്ടില്ല ..

തണുക്കുന്നുണ്ടോ??


ബാംഗ്ലൂര്‍ നിന്നും കേരളത്തിലേക്കുള്ള എന്റെ ഒരു ട്രെയിന്‍ യാത്ര....പാലക്കാട് മുതല്‍ എന്റെ സ്റ്റേഷന്‍ എത്തും വരെ ഉണര്‍ന്നിരിക്കും...സ്വപ്നം കാണും..ഫോട്ടോ എടുക്കും..വെറുതെ...കഴിഞ്ഞകാലം എനിക്കത്ര ഇഷ്ടാമാണ് ഓര്‍ക്കുവാന്‍ ... ഒന്നുകൂടി കാണുവാന്‍...

ഇന്നും കൊതിക്കുന്നുണ്ടാവും



ഒരു പുലര്‍ച്ചയിലെ പ്രാണവേദന


ഭൂമി പിച്ചി കീറി മാംസം എടുക്കുമ്പോള്‍...

മണല്‍ മാഫിയ ...രാവിലെ വെളിച്ചം വീഴുമ്പോള്‍ പണിതുടങ്ങും...ആവശ്യം തീരും വരെ കോരി എടുക്കും...പൊതു സ്വത്ത്‌..ആരുണ്ട് ചോദിയ്ക്കാന്‍?? ..മണല്‍ എല്ലാവര്‍ക്കും വേണം..ആവശ്യക്കാരന് ആവശ്യം നടന്നാല്‍ മതി ...പിനീട് എന്ത് നടക്കുന്നു എന്നോ, എന്ത്  നടന്നു എന്നോ അറിയണ്ടല്ലോ !!!....

അസംശയം !!

ഇനിയെന്ന്?


എത്താത്തോരാ ഉയരത്തില്‍ ഉള്ളതെല്ലാം നിങ്ങള്‍ കിളികള്‍ക്ക്...  അങ്ങെനെ ഒരു പതിവുണ്ടായിരുന്നു... അന്ന്...
ഇന്ന് ആകാശം മുതല്‍ പാതാളം വരെ എല്ലാം മനുഷ്യനുമാത്രം

വിശ്വാസങ്ങള്‍..

ഒരു ഹിമാലയം കൊണ്ട് മാത്രം തണുപ്പിക്കാന്‍ കഴിഞ്ഞെന്നു വരില്ല..
ഒരു പേമാരി കൊണ്ട് മാത്രം നനയ്ക്കുവാന്‍ കഴിഞ്ഞെന്നു വരില്ല..
ഒരു തീ വെയിലില്‍  മാത്രം ഉരുകുകയുമില്ല ...
ഒരു കൊടുംകാറ്റിലും കടപുഴകില്ല...
അതാണ്‌ വിശ്വാസം!!!

എന്റെ നാട്ടിലെ നകുലന്‍ ( പാണ്ഡവരില്‍ ഒരാള്‍ ) പ്രധാന പ്രതിഷ്ഠയുള്ള ഒരു  അമ്പലവളപ്പില്‍ നിന്നും...

മുന്നോട്ടേക്ക്..



ആരോ ജന്മം തന്നു... എവിടെയോ വേരൂന്നി ..എങ്ങോട്ടെന്നില്ലാതെ പോവുന്നു....

Friday 24 December 2010

കല



വരച്ച്ചതാര് നിറം കൊടുത്തത് ആര്??