Friday 31 December 2010

അഭ്യുതയകാംഷി






ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ  കൊടി മരത്തിന്റെ മുന്‍പിലെ വലിയ തറയിലെ നന്ദി !!! ഈ തറയ്ക്കു ഒരു പ്രത്യേകത ഉണ്ട് , പന്തിരുകുലത്തിലെ ഒരുവനായ പെരുന്തച്ചന്റെ സ്വന്തം കണക്കിലുള്ള ശ്രിഷ്ടിയാണിത്‌ . കുക്കുട അന്ടാക്രിതി (കുക്കുടം =കോഴി , അണ്ഡം = മുട്ട ),  കോഴി മുട്ടയുടെ ആകൃതി  ആണ് ആ തറയ്ക്കു... എങ്ങെനെയോ ആ തറയ്ക് മേലെ ഉണ്ടായിരുന്ന അമ്പലം എരിഞ്ഞു പൊയ് എന്ന് പറയപ്പെടുന്നു .. പെരുംതച്ചന്‍ പിണങ്ങി പോക്കിന്റെ ആളാരുന്നല്ലോ..അതുകൊണ്ട് ബാക്കി പണിയാന്‍ എത്തിയില്ല... ഇന്നെക്കിതുവരെ ഒരു ആശാരിക്കും അതിനു മേലെക്കുള്ള പ ണിതീര്കാനുള്ള കണക്കു മനസിലായിട്ടില്ല...ഇന്നും അത് പണിതീരാതെ കിടക്കുന്നു...ഒരു സ്മാരകം പോലെ...ഒരു കണക്കിന്റെ , പകരം വക്കാനാവാത്ത അറിവിന്റെ സ്മാരകം..

നന്ദി എന്നത് Lord Shiva യുടെ   പ്രിയന്‍  ആയതുകാരണം.. എന്ത് നടക്കണം എങ്കിലും നന്ദിയുടെ ചെവിയില്‍ പറഞ്ഞാല്‍ മതിയെന്നും..നന്ദി അത് വേണ്ടപോലെ  communicate ചെയ്യും എന്നും ഒരു വിശ്വാസം കൂടി ഉണ്ട്...


No comments:

Post a Comment